ന്യൂഡൽഹി: വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.െഎയുടെ അഖിലേന്ത്യ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ എഴുത്തുപരീക്ഷ. രാജ്യം ഇപ്പോൾ നേരിടുന്ന അഞ്ചു പ്രശ്നങ്ങളെക്കുറിച്ച് 300 വാക്കിൽ കവിയാതെ ഉപന്യസിക്കാനുള്ള ചോദ്യവും ഇതിൽ ഉൾപ്പെടും. വിദ്യാർഥി യൂനിയൻ പ്രസിഡൻറാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നത് ആദ്യമാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. എ.െഎ.സി.സി ഭാരവാഹികളായ മുകുൾ വാസ്നിക്, ഗിരീഷ് ചോദങ്കർ, മീനാക്ഷി നടരാജൻ തുടങ്ങിയവരാണ് സമിതിയിൽ.
കോളജ് യൂനിറ്റ് പ്രസിഡൻറ് അടക്കം ഏതു തലത്തിൽ പ്രവർത്തിക്കുന്നയാൾക്കും പ്രസിഡൻറാകാൻ അപേക്ഷിക്കാം. ഇതിനായി രണ്ട് പേജ് ഫോറം തയാറാക്കിയിട്ടുണ്ട്. എൻ.എസ്.യുവിൽ ചേർന്ന വർഷം, പ്രായം, തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ, ഇതുവരെയുള്ള നേട്ടങ്ങൾ, എതിരെയുള്ള കേസുകൾ തുടങ്ങിയവയെല്ലാം വ്യക്തമാക്കണം. എന്നാൽ, എഴുത്തുപരീക്ഷയെച്ചൊല്ലി ഒരു വിഭാഗം വിമർശനം ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.