തെരഞ്ഞെടുപ്പ്​ കമീഷൻ ഉദ്യോഗസ്​ഥന്​ കോവിഡ്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമീഷൻ ഉദ്യോഗസ്​ഥന്​ കോവിഡ്​ സ്​ഥിരീകരിച്ചു. തെരഞ്ഞെടുപ്പ്​ കമീഷനിലെ ഇ.വി.എം ഡിവിഷനിലെ ഉദ്യോഗസ്​ഥന്​​ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം​. ആദ്യമായാണ്​ തെരഞ്ഞെടുപ്പ്​ കമീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നത്​​. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

നേരത്തേ, കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്​ഥർക്ക്​ അടക്കം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

അതേസമയം രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 9983 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 261 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7207 ആയി ഉയർന്നു. 

Tags:    
News Summary - First Covid Positive Case in Election Commission -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.