ന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യക്ക് യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായമെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സഹായവുമായുള്ള വിമാനം പറന്നിറങ്ങിയത്. 400 ഓക്സിജൻ സിലിണ്ടറുകൾ, 10 ലക്ഷം കോറോണ വൈറസ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങൾ എന്നിവയെല്ലാമാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിയത്.
ഇന്ത്യക്ക് സഹയാം നൽകിയ വിവരം യു.എസ് എംബസി ട്വീറ്റിലൂടെ അറിയിച്ചു. ഇന്ത്യക്ക് കോവിഡ് പ്രതിരോധത്തിന് അടിയന്തരമായി ഉപയോഗിക്കാനുള്ള ഉപകരണങ്ങളുമായി യു.എസ് വിമാനമെത്തി. 70 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം നില നിൽക്കുന്നുണ്ട്. കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം യു.എസുണ്ടാവുമെന്നും എംബസി ട്വീറ്റിൽ വ്യക്തമാക്കുന്നു.
നേരത്തെ കോവിഡിൽ വലയുന്ന ഇന്ത്യക്കായി സാധ്യമായ സഹായങ്ങളെല്ലാം നൽകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ആസ്ട്ര സെനിക്ക വാക്സിൻ ഇന്ത്യക്ക് കൈമാറുമെന്നും യു.എസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.