ഹൈദരാബാദ്: മരുന്നുകളും വാക്സിനുകളും ഉൾപ്പെടെ 50 ടൺ ഫാർമസ്യൂട്ടിക്കൽ വസ്തുക്കളുമായി ആദ്യ റഷ്യൻ ചരക്കുവിമാനം ഹൈദരാബാദിൽ നിന്ന് മോസ്കോയിലേക്ക് പറന്നു. ബുധനാഴ്ച പുലർച്ചെ 12.03 നാണ് ഹൈദരാബാദിൽ നിന്ന് റഷ്യൻ ഫെഡറേഷെൻറ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയ്റോഫ്ലോട്ട് എയർൈലൻസിെൻറ വിമാനം പറന്നുയർന്നത്. ചൊവ്വാഴ്ച രാവിലെ 11.17നാണ് ഈ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയത്.
ആദ്യമായാണ് ഇത്തരത്തിൽ മരുന്നു കയറ്റാനായി ബോയിങ് 777 പാസഞ്ചർ വിമാനം ഹൈദരാബാദിലിറങ്ങുന്നതെന്ന് വിമാനത്താവള വക്താവ് പറഞ്ഞു. ലോക്ഡൗൺ മൂലം എയ്റോഫ്ലോട്ട് ചരക്കുകപ്പലിെൻറ സേവനം പരിമിതപ്പെടുത്തിയിരുന്നു. ആഴ്ചതോറും വിമാനം വഴിയുള്ള ചരക്കുകയറ്റം പരിഗണനയിലുണ്ട്.
അടുത്തിടെ, ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഇത്യോപ്യൻ ചരക്കുവിമാനവും പറന്നുയർന്നിരുന്നു. ഹൈദരാബാദിനെ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നേരിട്ടുള്ള വിമാനസർവീസായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.