ന്യൂഡൽഹി/ ദോഹ: അഫ്ഗാനിസ്താനിലെ കലങ്ങിയ സാഹചര്യങ്ങൾക്കിടയിൽ ഇതാദ്യമായി കേന്ദ്രസർക്കാറിെൻറയും താലിബാൻ പ്രതിനിധിയുടെയും ഔപചാരിക കൂടിക്കാഴ്ച ദോഹയിൽ നടന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയുമാണ് ചർച്ച നടത്തിയത്. അമേരിക്കൻ സേന അഫ്ഗാനിൽനിന്നുള്ള പിന്മാറ്റം പൂർത്തിയാക്കിയ ചൊവ്വാഴ്ചയാണ് ഇരുവരും തമ്മിൽ കണ്ടത്.
അഫ്ഗാെൻറ മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഒരു വിധത്തിലും ഉപയോഗപ്പെടുത്തരുതെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ ഉത്കണ്ഠ പങ്കുവെക്കുകയാണെന്നും കൂടിക്കാഴ്ചയിൽ ഇന്ത്യൻ സ്ഥാനപതി താലിബാൻ പ്രതിനിധിയെ അറിയിച്ചു. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെയും ഇന്ത്യയിൽ അഭയം തേടാൻ ആഗ്രഹിക്കുന്ന ഹിന്ദു, സിഖ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. ഇക്കാര്യങ്ങളിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് താലിബാൻ നേതാവ് അറിയിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
ദോഹയിൽ താലിബാെൻറ രാഷ്ട്രീയകാര്യ ഓഫിസ് മേധാവിയാണ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി. താലിബാെൻറ അഭ്യർഥന പ്രകാരം ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യയുമായി സൗഹൃദത്തിന് ആഗ്രഹിക്കുന്നുവെന്നും നല്ല ബന്ധം തുടരാൻ താൽപര്യപ്പെടുന്നുവെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ നേതാക്കൾ പ്രതികരിച്ചിരുന്നു. ഇന്ത്യയുമായി രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്കാരിക തലങ്ങളിൽ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷേർ മുഹമ്മദ് അബ്ബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ മാറുന്ന സാഹചര്യങ്ങളിൽ ഇന്ത്യയുടെ അടിയന്തര മുൻഗണനകളും നിലപാടുകളും തയാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല സമിതി രൂപവത്കരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിൽ.
അഫ്ഗാനിലെ ഇന്ത്യക്കാരുടെയും അവിടെ പൗരത്വമുള്ളവരുടെയും ഇന്ത്യയിലേക്കുള്ള വരവിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് മുൻഗണന. അഫ്ഗാനിലെ യാഥാർഥ്യങ്ങൾ, അന്താരാഷ്ട്ര പ്രതികരണങ്ങൾ എന്നിവ വിലയിരുത്തി നിലപാട് രൂപപ്പെടുത്താൻ സമിതിയുടെ ശിപാർശകൾ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.