ന്യൂഡൽഹി: തേജസ് എക്സ്പ്രസ് വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന വാക്കുപാലിച്ച് ഐ.ആർ.സി.ടി.സി. ഡൽഹി-ലഖ്നോ തേജസ് എക്സ്പ്രസ് മൂന്നുമണിക്കൂറി ലേറെ വൈകിയതിനാൽ ഐ.ആർ.സി.ടി.സി 950 യാത്രക്കാർക്ക് 1.62 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. റെയ ിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് നഷ്ടപരിഹാരം നൽകുന്നത്. ഇൻഷുറൻസ് കമ്പനി മുഖേനയാണ് തുക ലഭ്യമാക്കുക. റെയിൽവേയുടെ അനുബന്ധ കമ്പനിയാണ് ഐ.ആർ.സി.ടി.സി. കാൺപൂരിന് സമീപം ട്രെയിൻ പാളം തെറ്റിയതിനാൽ ഒക്ടോബർ 19നാണ് തേജസ് എക്സ്പ്രസ് വൈകിയത്. ലഖ്നോവിൽനിന്ന് ഡൽഹിക്കുള്ള 450 യാത്രക്കാർക്ക് 250 രൂപ വീതവും ഡൽഹി-ലഖ്നോ റൂട്ടിൽ യാത്രചെയ്ത 500 പേർക്ക് 100 രൂപ വീതവുമാണ് നഷ്ടപരിഹാരം.
ലഖ്നോവിൽനിന്ന് ട്രെയിൻ രാവിലെ 6.10ന് പുറപ്പെട്ട് ന്യൂഡൽഹിയിൽ 12.25നാണ് എത്തേണ്ടിയിരുന്നത്. എന്നാൽ, ട്രെയിൻ 9.55ന് പുറപ്പെട്ട് 3.40നാണ് എത്തിയത്. ന്യൂഡൽഹിയിൽനിന്ന് 3.35ന് യാത്ര തിരിക്കേണ്ട തേജസ് എക്സ്പ്രസ് 5.30നാണ് പുറപ്പെട്ടത്. ലഖ്നോവിൽ 10.05ന് പകരം 11.30നാണ് എത്തിയത്.
ഒക്ടോബർ ആറിനാണ് ട്രെയിൻ യാത്ര തുടങ്ങിയത്. ആഴ്ചയിൽ ആറുദിവസമാണ് സർവിസ്. തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയാൽ 100 രൂപയും രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് ഐ.ആർ.സി.ടി.സി നേരത്തേ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർക്ക് ഇൻഷുറൻസും ഏർപ്പെടുത്തിയിരുന്നു.
യാത്രക്കിടെ യാത്രക്കാരുടെ വീട്ടിൽ കവർച്ച നടന്നാൽ ഒരു ലക്ഷം രൂപകൂടി ലഭിക്കുന്നതാണ് ഇൻഷുറൻസ്. ഈ രീതിയിലുള്ള ഇൻഷുറൻസും ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.