ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച യാതന എടുത്തുപറഞ്ഞ് രാജ്യത്തിന് പ്രധാനമന്ത്രിയുടെ കത്ത്. രണ്ടാം എന്‍.ഡി.എ സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചത്. ഇത്രയും വലിയ പ്രതിസന്ധിയില്‍ ഒരാളും ഏതെങ്കിലും പ്രയാസം അനുഭവിച്ചില്ലെന്ന് അവകാശപ്പെടുന്നില്ലെന്ന് മോദി ജനങ്ങള്‍ക്കയച്ച കത്തില്‍ പറഞ്ഞു.
തൊഴിലാളികള്‍, കരകൗശലക്കാര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ അങ്ങേയറ്റം അനുഭവിച്ചു. ഈ ബുദ്ധിമുട്ടുകള്‍ ദുരന്തമായി മാറരുതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രാജ്യം നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു. ഞാന്‍ രാവും പകലും ജോലിചെയ്യുകയാണ്. എന്നില്‍ പോരായ്മയുണ്ടാകാമെങ്കിലും രാജ്യത്തിന് ഒരു കുറവുമില്ല. താന്‍ രണ്ടാമതും അധികാരത്തിലെത്തിയത് ഇന്ത്യന്‍ ജനാധിപത്യത്തിെൻറ സുവര്‍ണ അധ്യായമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നേര്‍ക്കുനേരെ അനുഗ്രഹത്തിനായി ജനങ്ങളുടെ അടുത്തേക്ക് വരാന്‍ കഴിയാത്തത് കൊണ്ടാണ് കത്തെഴുതുന്നതെന്നും മോദി പറഞ്ഞു. രാജ്യവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെയും പ്രധാനമന്ത്രി ന്യായീകരിച്ചു.
അതിനിടെ, ഒരു മാസം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ക്ക് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ ഫേസ്ബുക്ക് ലൈവിലൂടെ പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് തുടക്കമിട്ടു. ലോക്ഡൗണിന് ശേഷം ഇതാദ്യമായി ബി.ജെ.പി അധ്യക്ഷന്‍ പ്രത്യേക വാര്‍ത്തസമ്മേളനവും നടത്തി. നിരവധി വെല്ലുവിളികള്‍ക്കിടയില്‍ വാഗ്ദാനം പൂര്‍ത്തീകരിച്ച വര്‍ഷമാണിതെന്ന് നദ്ദ പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാറിെൻറ നേട്ടങ്ങള്‍ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ കോവിഡിനെ നേരിട്ടതും ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റുണ്ടാക്കിയതും പ്രധാന ഭരണനേട്ടമായി ഉയര്‍ത്തിക്കാണിച്ചു.
പോയവര്‍ഷം രാജ്യം ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നിരവധി കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും രണ്ടാം മോദി സര്‍ക്കാറിെൻറ നേട്ടങ്ങള്‍ അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.