കാൺപൂർ: ഉത്തർപ്രദേശിൽ സിക വൈറസ് ബാധ റിപ്പോർട്ട് െചയ്തതായി ആരോഗ്യവിദഗ്ധർ. കാൺപൂരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ എയർഫോഴ്സിലെ വാറൻറ് ഓഫിസർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസങ്ങളിൽ ഐ.എ.എഫ് ഉദ്യോഗസ്ഥന് കടുത്ത പനിയുണ്ടായിരുന്നുവെന്നും തുടർന്ന് എയർ ഫോഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കൽ ഓഫിസർ നേപാൽ സിങ് പറഞ്ഞു.
പനിയെ കൂടാതെ മറ്റു ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ രോഗിയുടെ സാമ്പിളുകൾ ശേഖരിക്കുകയും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയക്കുകയുമായിരുന്നു. ശനിയാഴ്ച സിക പോസിറ്റീവാണെന്ന പരിശോധന ഫലം വന്നു.
രോഗിയുമായി സമ്പർക്കമുള്ളതും രോഗലക്ഷണങ്ങളുള്ളവരുമായ 24 പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചതായി നേപാൽ സിങ് പറഞ്ഞു. സാഹചര്യം വിലയിരുത്താൻ ആരോഗ്യവിദഗ്ധർ ജാഗ്രത പുലർത്തുന്നുണ്ടെന്നും സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.