ന്യൂഡൽഹി: 23 ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും ചരക്കുസേവന നികുതി (ജി.എസ്.ടി) കുറച്ചതിനെ തുടർന്ന് ഖജനാവിന് 5500 കേ ാടിയുടെ നഷ്ടമുണ്ടായാലും നടപ്പു സാമ്പത്തിക വർഷത്തെ ധനക്കമ്മി ലക്ഷ്യം 3.3 ശതമാനത്തിൽ തന്നെ നിലനിർത്താൻ കഴിയുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.
നിലവിലെ പരോക്ഷ നികുതി വരുമാനം പ്രത്യക്ഷനികുതി വരുമാനത്തേക്കാൾ കുറവാണ്. അതേസമയം, പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യമിട്ടതിനേക്കാൾ കൂടിയിട്ടുമുണ്ട്. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) 3.3 ശതമാനമായിരിക്കണം നടപ്പുവർഷത്തെ ധനക്കമ്മി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 3.5 ശതമാനമായിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.