അമൃത്സർ: അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) ഭടന്റെ വെടിയേറ്റ് നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കോൺസ്റ്റബിൾ എസ്.കെ. സതെപ്പ ആണ് വെടിയുതിർത്തത്. ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. സതെപ്പയും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഇയാൾ സ്വയം വെടിവെച്ചതാണോ എന്നത് വ്യക്തമല്ല. വെടിയുണ്ട തിരിച്ചുതെറിച്ചാവാം സതെപ്പ കൊല്ലപ്പെട്ടതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അഠാരി-വാഗ അതിർത്തിക്കടുത്തുള്ള 144 ബറ്റാലിയൻ കാമ്പസിലാണ് വെടിവെപ്പുണ്ടായത്.
ഡ്യൂട്ടി സമയത്തിൽ സതെപ്പ അസ്വസ്ഥനായിരുന്നു എന്നാണ് ആദ്യ റിപ്പോർട്ട്. എന്നാൽ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് പഞ്ചാബ് ബി.എസ്.എഫ് ഇൻസ്പെക്ടർ ജനറൽ ആസിഫ് ജലാൽ പറഞ്ഞു. സതെപ്പയും സഹപ്രവർത്തകരുമായും പ്രശ്നങ്ങളൊന്നുമില്ല. കാമ്പസിൽ പാർക്കുചെയ്ത കമാൻഡിങ് ഓഫിസറുടെ വാഹനത്തിനുനേരെയും സതെപ്പ വെടിയുതിർത്തിട്ടുണ്ട്. കോൺസ്റ്റബിൾ, ഹെഡ് കോൺകോൺസ്റ്റബിൾ റാങ്കുകളിലുള്ളവരാണ് കൊല്ലപ്പെട്ടത്. അന്വേഷണം ആരംഭിച്ചതായി ബി.എസ്.എഫ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.