ജമ്മു കശ്മീരിൽ മിനിബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മിനിബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ബില്ലവാറിലെ ധനു പരോൾ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

കൗഗിൽ നിന്ന് ധനു പരോളിലേക്ക് വരികയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. നാലുപേർ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ചാമൻ പിന്നീട് ആശുപത്രിയിൽ മരിച്ചു.

പരിക്കേറ്റ 15 പേരെ ബില്ലവാറിലെ സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്തു, ഹൻസ് രാജ്, അജീത് സിംഗ്, അംറൂ, കാകു റാം എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ബില്ലവാർ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Five killed as minibus falls into gorge in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.