പുതുച്ചേരിയിൽ ബി.ജെ.പിയുടെ രണ്ട്​ പേരടക്കം അഞ്ച്​ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്​തു

പുതുച്ചേരി: എൻ. രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ്​ 50 ദിവസങ്ങൾക്ക്​ ശേഷം പുതുച്ചേരിയിൽ അഞ്ച്​ എം.എൽ.എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു. ബി.ജെ.പിയുടെ രണ്ടുപേർ മന്ത്രിമാരായി.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട്​ ആഴ്​ചകളായി നീണ്ടുനിന്ന എൻ.ആർ കോൺഗ്രസ്​ -ബി.ജെ.പി ചർച്ചകൾ കഴിഞ്ഞ ദിവസമാണ്​ അവസാനിച്ചത്​. മുൻ ഫ്രഞ്ച്​ കോളനിയായിരുന്ന ​കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇതാദ്യമായാണ്​ ബി.ജെ.പി സർക്കാറി​െൻറ ഭാഗമാകുന്നത്​.

തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ കോൺഗ്രസ്​ വിട്ട്​ പാർട്ടിയിലേക്ക്​ ചേക്കേറിയ നമശിവായമാണ്​ ബി.ജെ.പിയുടെ ഒരു മന്ത്രി. സായ്​ ജെ. ശരവണൻ കുമാറാണ്​ രണ്ടാമത്തെയാൾ. കെ. ലക്ഷ്​മിനാരായണൻ, സി. ജ്യേകുമാർ, ചന്ദിര പ്രിയങ്ക എന്നിവരാണ്​ എൻ.ആർ കോൺഗ്രസിൽ നിന്നുള്ള മന്ത്രിസഭാംഗങ്ങൾ. നാല്​ പതിറ്റാണ്ടിനിടെ പുതുച്ചേരിയിൽ നിന്നുള്ള ആദ്യ വനിത മന്ത്രിയായി മാറിയിരിക്കുകയാണ്​ ചന്ദിര.

ഗവർണർ തമിഴിസൈ സൗന്ദർരാജൻ മന്ത്രിമാർക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ്​ പേരാണ്​ മന്ത്രിസഭയിൽ അംഗങ്ങളായിരിക്കുക. ഒരുകൂട്ടം ​എം.എൽ.എമാർ രാജിവെച്ച്​ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോടെ പുതുച്ചേരിയിൽ ​കോൺഗ്രസി​െൻറ വി. നാരായണസ്വാമി സർക്കാർ നിലംപൊത്തിയിരുന്നു.

മേയ്​ ഏഴിന്​ രംഗസാമി മുഖ്യമ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തെങ്കിലും ഇരുപാർട്ടികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്​ മന്ത്രിസഭ രൂപീകരണം നീളുകയായിരുന്നു. ബി.ജെ.പി ഉപമുഖ്യമന്ത്രി സ്​ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവിൽ സ്​പീക്കർ സ്​ഥാനത്തിൽ തൃപ്​തരായി. ജൂൺ 16ന്​ ആർ. സെൽവം സ്​പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

30 അംഗ പുതുച്ചേരി നിയമസഭയിൽ എൻ.ആർ കോൺഗ്രസ്​ 10 സീറ്റുകളിലാണ്​ വിജയിച്ചത്​. ബി.ജെ.പി ആറ്​ സീറ്റുകൾ നേടി. ഭരണകക്ഷിയായിരുന്ന കോൺഗ്രസ്​ 15ൽ നിന്നും രണ്ടിലേക്ക്​ ഒതുങ്ങി. പക്ഷേ സഖ്യകക്ഷിയായ ഡി.എം.കെ ആറ്​ സീറ്റുകൾ വിജയിച്ചു. 

Tags:    
News Summary - Five Ministers Two From BJP inducted into N Rangasamy led first NDA cabinet in Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.