ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയിൽ അഞ്ചുപേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീക രിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയതായി ബ്രിഹാൻ മുംബൈ കോർപറേഷൻ അറിയിച്ചു.
പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ചുപേരിൽ രണ്ടുപേർ നിസാമുദ്ദീനിൽനിന്നും മടങ്ങിയെത്തിയവരാണ്. ഇവരെ നേരത്തേ തന്നെ രാജീവ് ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം രാജ്യത്ത് 12 മണിക്കൂറിനിടെ 30 മരണം റിപ്പോർട്ട് ചെയ്തതായും 547 പേർക്ക് രോഗം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസമിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.