??????? ????????? ????????? ???? ??.?.?? ??????????? ?????? ?????????? ??????????

കൊറോണക്കെതിരെ ‘ഒരു വടക്കു-കിഴക്കൻ വീരഗാഥ’

ന്യൂഡൽഹി: കോവിഡ് 19നോട് പൊരുതി വീരഗാഥ രചിച്ചിരിക്കുകയാണ് അഞ്ച് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ. രാജ്യത്തെ എട്ട് വട ക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചെണ്ണവും കൊറോണ വൈറസ് മുക്തമായി. സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പുർ, ത് രിപുര സംസ്ഥാനങ്ങളിൽ നിലവിൽ ഒരാൾക്കുപോലും കോവിഡ് 19 ബാധയില്ലെന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തി​​െൻറ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങളെ അറിയിച്ചു.

മറ്റ് മൂന്ന് സംസ്ഥാനങ്ങൾകൂടി ഉടൻ വൈറസ് മുക്തമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അസമിൽ എട്ടുപേർക്കും മേഘാലയയിൽ 11 പേർക്കും മിസോറമിൽ ഒരാൾക്കും നിലവിൽ കൊറോണ വൈറസ് ബാധയുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളും മികച്ച കോവിഡ് 19 പ്രതിരോധ നടപടികളുമായിട്ടാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ മൂന്ന് സംസ്ഥാനങ്ങളിലും പുതതുതായി ഒരാൾക്കുപോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ കോവിഡ് 19 വ്യാപനം ഫലപ്രദമായി തടഞ്ഞ സംസ്ഥാന സർക്കാരുകളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. വടക്കു-കിഴക്കൻ കൗൺസിലിലെ (എൻ.ഇ.സി) മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം വിഡിയോ കോൺഫറൻസിങ് നടത്തി. വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്ന ആരോഗ്യ സംരക്ഷണ പദ്ധതികൾ, കോവിഡാനന്തര വികസന പ്രവർത്തന നിർദേശങ്ങൾ എന്നിവ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പുർ, ത്രിപുര എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ മാർഗങ്ങൾ അസം, മേഘാലയ, മിസോറം എന്നിവിടങ്ങളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Five North East States Declared Covid-19 Free -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.