representational image

വനത്തിൽ നിന്ന്​ ശേഖരിച്ച കൂൺ കഴിച്ച​ കുടുംബത്തിലെ അഞ്ച്​ പേർ മരിച്ചു

ഷില്ലോങ്​: വനത്തിൽ നിന്ന്​ ശേഖരിച്ച കൂൺ കഴിച്ച്​ കുടുംബത്തിലെ അഞ്ച്​ പേർ മരിച്ചു. മേഘാലയയിലെ വെസ്​റ്റ്​ ഖാസി ജില്ലയിലെ മെയ്​രോങ്​ സിവിൽ സബ്​ ഡിവിഷനിലാണ്​ സംഭവം.

പ്രദേശത്തെ വനത്തിൽ കണ്ടുവരുന്ന 'ടിറ്റ്-​ബേർ' എന്ന കൂൺ ആണ്​ ​കുടുംബം ഭക്ഷിച്ചത്​. ഈ കൂൺ പ്രദേശത്തുകർ പൊതുവേ ഭക്ഷണത്തിൽ ഉൾപെടുത്താറുള്ളതാണ്​. കൂൺ കഴിച്ച ഇവരുടെ കുടുംബത്തിലെ എട്ട്​ അംഗങ്ങൾക്കാണ്​ അസുഖം ബാധിച്ചത്​. ​ഗ്രാമീണർ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേർ മരിച്ചു.

ലുംദാം ഗ്രാമത്തിൽ നിന്നുള്ളവരാണ്​ കുടുംബമെന്ന്​ വെസ്​റ്റ്​ ഖാസി പൊലീസ്​ സൂപ്രണ്ട്​ ഹെർബെർട്​ ജി ലിങ്​ദോ പറഞ്ഞു. കുടുംബത്തിലെ മുതിർന്ന പെൺകുട്ടിയും ഇളയ മകനും രക്ഷപെട്ടു. ഇവരുടെ പിതാവ്​ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്​.  

Tags:    
News Summary - five of family die after consuming mushrooms collected from forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.