തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശംവെച്ച അഞ്ച് കശ്മീരികൾ തലസ്ഥാനത്ത് അറസ്റ്റിൽ. എ.ടി.എമ്മിൽ പണം നിറക്കുന്ന സുരക്ഷാ സേനാംഗങ്ങളാണ് അറസ്റ്റിലായത്. ഇവരുടെ കൈയിൽനിന്ന് അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടയും പൊലീസ് പിടിച്ചെടുത്തു.
അതിർത്തിയിലെ രജൗരി ജില്ലക്കാരായ ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പൊലീസ് ബുധനാഴ്ച വൈകീട്ട് നീറമൺകരയിലെ താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ് ഇവരുടെ കൈവശമുള്ളത് വ്യാജ ലൈസൻസിലെ തോക്കുകളാണെന്ന് ബോധ്യമായത്.
തുടർന്ന് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര റിക്രൂട്ടിങ് ഏജൻസി വഴി ആറുമാസം മുമ്പാണ് ഇവർ കേരളത്തിലെത്തിയത്. എ.ടി.എമ്മിൽ പണം നിറക്കുന്ന സുരക്ഷാ സേനാംഗങ്ങളാണിവർ. കഴിഞ്ഞ തെരെഞ്ഞടുപ്പ് സമയത്ത് തോക്കുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെെട്ടങ്കിലും ഇവർ ഹാജരാക്കിയിരുന്നില്ല. അതിൽനിന്നാണ് അന്വേഷണം പൊലീസ് തുടങ്ങിയത്. അതുമായി ബന്ധപ്പെട്ട് രജൗരി ജില്ലയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ലൈസൻസ് വ്യാജമാണെന്ന് ബോധ്യമായത്.
തുടർന്നാണ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. സംസ്ഥാന പൊലീസിന് പുറമെ കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യം ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.