മധ്യപ്രദേശിൽ അഞ്ചുരൂപക്ക്​ ഭക്ഷണം

ഭോപാൽ: ദീനദയാൽ റസോയി യോജനക്ക് കീഴിൽ മധ്യപ്രദേശിലെ 49 ജില്ലകളിൽ അഞ്ചുരൂപക്ക് ഭക്ഷണം പദ്ധതി തുടങ്ങി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഗ്വാളിയോറിൽ ഉദ്ഘാടനം നിർവഹിച്ചതി​െൻറ തുടർച്ചയായി സംസ്ഥാനത്തെ 49 ജില്ല ആസ്ഥാനങ്ങളിൽ െവെകുന്നേരം ആറുമണി മുതൽ ഏഴുമണിവരെ ഭക്ഷണം വിതരണംചെയ്ത് പദ്ധതിക്ക് ആരംഭംകുറിച്ചതായി ഗ്രാമവികസനമന്ത്രി മായാ സിങ് അറിയിച്ചു.

ഏപ്രിൽ ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് അവർ പറഞ്ഞു. ഒാരോ ജില്ലയിലും ഒരു സ്ഥലത്തെങ്കിലും പദ്ധതി നടപ്പാക്കുമെന്നും നഗരങ്ങളിൽ ആവശ്യമനുസരിച്ച് കൂടുതൽ ഭക്ഷണശാലകൾ അനുവദിക്കും. ഗുണനിലവാരമുള്ള ഭക്ഷണമായിരിക്കും നൽകുകയെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - five rs food im mp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.