ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായി 5 മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരും സ്ഥാനമൊഴിഞ്ഞു.
മന്ത്രിസഭ പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ രാജി. രണ്ട് ദിവസത്തിനകം കൂടുതല്‍ പേര് രാജി വെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി കല്‍രാജ് മിശ്രയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. സുപ്രധാന വകുപ്പുകൾക്ക് മുഴുസമയ മന്ത്രിയില്ലാതായ സാഹചര്യത്തിൽ മന്ത്രിസഭാ വികസനം ഉടൻ നടത്താൻ ബി.ജെ.പി തിരക്കിട്ട കൂടിയാലോചന തുടങ്ങി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വ്യാഴാഴ്ച എട്ടു കേന്ദ്രമന്ത്രിമാരുമായി വെവ്വേറെ ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചൈനയിൽ ബ്രിക്സ് ഉച്ചകോടിയിൽ പെങ്കടുക്കാൻ പോകുന്നതിനു മുമ്പ് പുനഃസംഘടന നടന്നേക്കുമെന്നാണ് സൂചന.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കേണ്ട, മിക്കവാറും അവസാനത്തെ പുനഃസംഘടനയായിരിക്കുമിത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച ചോദ്യത്തിൽനിന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഒഴിഞ്ഞുമാറി. പ്രതിരോധം, നഗരവികസനം, വനം-പരിസ്ഥിതി എന്നിങ്ങനെ സുപ്രധാന വകുപ്പുകളിൽ ഒഴിവു വന്നിട്ട് ഏറെക്കാലമായി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീകർ പോയശേഷം പ്രതിരോധത്തിെൻറ ചുമതലകൂടി വഹിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അനിൽ ദാവെയുടെ നിര്യാണേത്താടെ വനം-പരിസ്ഥിതി മന്ത്രാലയത്തിനും പ്രത്യേക മന്ത്രി ഇല്ലാതായി. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതോടെ നഗരവികസന വകുപ്പിനും മന്ത്രിയില്ല.
അടിക്കടി ഉണ്ടാവുന്ന അപകടങ്ങൾ മുൻനിർത്തി റെയിൽ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചിരുന്നു. സുരേഷ് പ്രഭുവിന് വകുപ്പുമാറ്റം ഉണ്ടായേക്കാമെന്ന സൂചനകളുമുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അവിടെ നിന്നൊരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകിയേക്കും.
നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ-യു ബി.ജെ.പി പാളയത്തിൽ എത്തിയതോടെ, അവരെ എൻ.ഡി.എ സഖ്യകക്ഷിയാക്കി കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകാനുള്ള ചർച്ചയും നടക്കുന്നു. എൻ.സി.പിക്ക് ബി.ജെ.പിയോട് പ്രത്യേക താൽപര്യം വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, അത് പാർട്ടി നേതൃത്വം നിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.