വ്യോമപാത മാറ്റി എയർ ഇന്ത്യ; യാത്രാസമയം 40 മിനിട്ട്​ വരെ കൂടും

ന്യൂഡൽഹി: വിദേശകാര്യ മ​ന്ത്രാലയത്തി​​െൻറ നിർദേശത്തിന്​ പിന്നാലെ വ്യോമപാത മാറ്റി എയർ ഇന്ത്യ. ഇറാന്​ മുകളിലൂ ടെ പറക്കുന്ന എയർ ഇന്ത്യയുടെ യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാതയാണ്​ മാറ്റിയത്​. ഇറാഖ ിലെ യു.എസ്​ എയർബേസ്​ ഇറാൻ ആക്രമിച്ചതിന്​ പിന്നാലെയാണ്​ തീരുമാനം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ്​ പ്രാധാന്യം നൽകുന്നത്​. താൽക്കാലികമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങളുടെ വ്യോമപാത മാറ്റുകയാണെന്ന്​ എയർ ഇന്ത്യ വക്​താവ്​ ധനഞ്​ജയ്​ കുമാർ പ്രസ്​താവനയിൽ പറഞ്ഞു. വ്യോമപാത മാറ്റിയത്​ മൂലം ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ യാത്രാസമയം 20 മിനിട്ടും മുംബൈയിൽ നിന്നുള്ള വിമാനങ്ങളുടേത്​ 30 മുതൽ 40 മിനിട്ട്​ വരെയും കൂടുമെന്ന്​ എയർ ഇന്ത്യ അറിയിച്ചു.

ആസ്​ട്രേലിയൻ വിമാന കമ്പനിയായ ക്വാൻറാസ്​ ലണ്ടനിലേക്കും പെർത്തിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാത മാറ്റിയിട്ടുണ്ട്​. വ്യോമപാതയിലെ മാറ്റം മൂലം യാത്രാസമയം 50 മിനിട്ട്​ വരെ കൂടുമെന്ന്​ ക്വാൻറാസ്​ വ്യക്​തമാക്കി. മലേഷ്യ എയർലൈൻസ്​, സിംഗപ്പൂർ എയർലൈൻസ്​ എന്നിവരും വ്യോമപാത മാറ്റിയിട്ടുണ്ട്​.

Tags:    
News Summary - Flights to US, Europe longer by upto 40 mins as flights over Iran rerouted-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.