ജാമ്യം നൽകിയാൽ ലാലു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും- സി.ബി.ഐ

ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണം കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിൻെറ ജാമ്യാപേക ്ഷയെ എതിർത്ത് സി.ബി.ഐ സുപ്രീംകോടതിയിൽ. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാഷ്ട്രീയമായ ഇടപെടലുകൾ നടത്തി ലാലു ജാമ്യം ദുരുപയോഗം ചെയ്യുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എട്ടുമാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ലാലു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി സി.ബി.ഐ ആരോപിച്ചു.

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ജയിലിൽ കിടക്കാൻ പോലും കഴിയാത്ത ലാലു പെട്ടെന്ന് ആരോഗ്യവാനായി ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ജാമ്യം പരിഗണിക്കുന്നത്.

Tags:    
News Summary - Fodder scam: Lalu Yadav will get involved in political activities if given bail, CBI tells SC- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.