മുംബൈ: ഒരൊറ്റ തവണ മാത്രം പെണ്‍കുട്ടിയെ പിന്തുടരുന്നത് സ്റ്റോക്കിങ് പ്രകാരം കുറ്റമാകില്ലെന്ന് ബോംബെ ഹൈകോടതി. ആവർത്തിച്ച് പിന്തുടർന്ന് ശല്യപ്പെടുത്തിയാൽ മാത്രമേ ഐ.പി.സി 354(ഡി) പ്രകാരം കുറ്റകൃത്യമാകൂവെന്നും ബോംബെ ഹൈകോടതി പറഞ്ഞു.14കാരിക്കെതിരായ ലൈംഗീകാതിക്രമ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപിന്റേതാണ് വിധി.
ഒരു പെണ്‍കുട്ടിയെ ഒരൊറ്റ തവണ മാത്രം പിന്തുടര്‍ന്ന സംഭവം ഐ.പി.സി പ്രകാരം 'സ്റ്റോക്കിങ്' ആയി കണാനാകില്ല. സ്റ്റോക്കിങ് ആയി കണക്കാക്കണമെങ്കിൽ ആവർത്തിച്ച് പിന്തുടർന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകൾ വേണമെന്ന് കോടതി പറഞ്ഞു.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയായ 19-കാരന്‍ പെണ്‍കുട്ടിയെ പിന്തുടർന്ന് വിവാഹാഭ്യര്‍ഥന വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടി അഭ്യർത്ഥന നിരസിക്കുകയും പെണ്‍കുട്ടിയുടെ അമ്മ പ്രതിയുടെ വീട്ടുകാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
പക്ഷേ, തുടർന്നും പ്രതി ശല്യം ചെയ്തു. 2020 ഓഗസ്റ്റ് 26-ാം തീയതി വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുമാണ് പ്രതി അതിക്രമം കാട്ടിയത്. ഈ സമയം കേസിലെ രണ്ടാംപ്രതിയായ 19 കാരന്റെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു.
കേസില്‍ ഒന്നാംപ്രതിയായ 19 കാരനെയും രണ്ടാംപ്രതിയായ ഇയാളുടെ സുഹൃത്തിനെയും വിവിധ വകുപ്പുകള്‍ പ്രകാരം വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.