ട്രാഫിക് നിയമലംഘനം നടത്തിയാൽ പൊലീസ് പൂക്കൾ നൽകും; പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സഹമന്ത്രി

ഗാന്ധിനഗർ: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്‌ടോബർ 21 മുതൽ 27 വരെ ഗുജറാത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനപക്ഷ തീരുമാനങ്ങളിലൊന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.

വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ ഇളവ്. സംസ്ഥാനത്തെ പതിറ്റാണ്ടുകളായുള്ള ഭരണത്തുടർച്ച നിലനിർത്തുകയാണ് പ്രഖ്യാപനങ്ങളുടെ ലക്ഷ്യം.

'നിയമം ലംഘിക്കാൻ തീരുമാനിക്കരുത്' ഗുജറാത്തി ഭാഷയിലുള്ള ട്വീറ്റിൽ മന്ത്രി പറഞ്ഞു. ആരെങ്കിലും നിയമങ്ങൾ ലംഘിച്ചാൽ ഗുജറാത്ത് പൊലീസ് അവരെ ഉപദേശിക്കുകയും പൂക്കൾ നൽകുകയും ചെയ്യും.'-മന്ത്രി ട്വീറ്റ് ചെയ്തു.

പുതിയ പ്രഖ്യാപനം ട്വിറ്ററിൽ സമ്മിശ്ര പ്രതികരണത്തിനാണ് ഇടവെച്ചത്. ചിലർ പുതിയ നീക്കത്തെ സ്വാഗതം ചെയ്തപ്പോൾ മറ്റു ചിലർ എതിർത്തു. സ്വമേധയാ നിയമങ്ങൾ പാലിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നാണ് സ്വാഗതം ചെയ്തവർ പറഞ്ഞത്. എന്നാൽ പുതിയ പ്രഖ്യാപനം നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാക്കുമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു

എപ്പോഴെങ്കിലും ഒരു ട്രാഫിക് സിഗ്നലിൽ നിന്ന് നിരീക്ഷിക്കണമെന്ന് ഒരാൾ മന്ത്രിയോട് നിർദ്ദേശിച്ചു. 'ഈ തീരുമാനം തെറ്റാണ്. ആരും നിയമത്തെ ഭയപ്പെടാതിരിക്കുമ്പോൾ അപകട നിരക്ക് വർധിക്കു'മെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - For 7 Days, No Fine For Traffic Violations In This State. Because Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.