ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവും അന്താരാഷ്ട്ര ബന്ധവും ആരോപിച്ച് ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന ഇസ്ലാമിക പ്രബോധകനും മതപണ്ഡിതനുമായ മുഹമ്മദ് ഉമർ ഗൗതമിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഉമറിെൻറ സഹപ്രവർത്തകനായ മുഫ്തി ജഹാംഗീറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താനിലെ െഎ.എസ്.െഎയിൽനിന്നടക്കം ഫണ്ട് സ്വീകരിച്ച് ഉത്തർപ്രദേശിലെ ആയിരത്തിലേറെ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയെന്നാണ് കുറ്റാരോപണം. യു.പി മതപരിവർത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഫത്ഹ്പുര് ജില്ലയിലെ രജപുത്ര കുടുംബത്തിൽ ജനിച്ച ശ്യാം പ്രതാപ് സിങ് ഗൗതമാണ്, മുഹമ്മദ് ഉമർ ഗൗതമെന്ന പേര് സ്വീകരിച്ച് ഇസ്ലാമിക പ്രബോധകനായി മാറിയത്. കേരളത്തിലെ നിരവധി മതപണ്ഡിതരും സംഘടനകളും ആദരിക്കുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.
ഡൽഹി ജാമിഅ നഗറിലെ ബട്ല ഹൗസിൽ ഇസ്ലാമിക് ദഅ്വാ സെൻറർ ആണ് പ്രവർത്തന കേന്ദ്രം. ഇസ്ലാം സ്വീകരിക്കുന്നവരുടെ രേഖകളും സാക്ഷ്യപത്രങ്ങളും ശരിയാക്കാൻ സഹായിച്ച് പരസ്യമായും നിയമപരമായും പ്രവർത്തിക്കുന്ന കേന്ദ്രമാണ് െഎ.ഡി.സി. അടുത്തവർഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു-മുസ്ലിം ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് നിയമവിരുദ്ധ അറസ്റ്റിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.
വിളിച്ചു വരുത്തി കേസിൽ കുടുക്കി
ന്യൂഡൽഹി: കാശിഫ്, റംസാൻ എന്നിവർ ഇസ്ലാമിനെ കുറിച്ച തെറ്റിദ്ധാരണകൾ നീക്കാൻ ഈ മാസം മൂന്നിന് ഉത്തർപ്രദേശിലെ വിദ്വേഷ പ്രചാരകനായ യതി നരസിംഹാനന്ദ സരസ്വതിയെ കണ്ടതാണ് ഉമർ ഗൗതമിെൻറ അറസ്റ്റിലെത്തിയത്. തന്നെ ആക്രമിക്കാൻ വന്നതാണെന്ന് ആരോപിച്ച് സരസ്വതി യു.പി പൊലീസിനെ വിളിച്ചു. കസ്റ്റഡിയിലായ ഇരുവരേയും ചോദ്യം ചെയ്തപ്പോൾ ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം സ്വീകരിച്ചവരാണെന്ന് വെളിപ്പെടുത്തി. രേഖകൾ ശരിയാക്കിയതാരാണെന്ന ചോദ്യത്തിന് മുഹമ്മദ് ഉമർ ഗൗതം എന്ന മറുപടിയും നൽകി. ജൂൺ 18ന് ഗാസിയാബാദ് പൊലീസിനു മുമ്പാകെ ഹാജരായി എല്ലാ വിവരങ്ങളും ഉമർ കൈമാറി. ജൂൺ 19ന് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ഹാജരായി. ഗൗതമിനെ ചോദ്യം ചെയ്യാൻ അകത്തുവിളിച്ച ഗാസിയാബാദ് പൊലീസ് വൈകും വരെ വിട്ടില്ല. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് പൊലീസ് അദ്ദേഹത്തെ ലഖ്നോവിലേക്ക് കൊണ്ടുപോയി കേസിൽ കുടുക്കിയെന്നറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.