ഷിംല: നിർബന്ധിത മതപരിവർത്തനത്തിന് എതിരായ പുതിയ ബിൽ ഹിമാചൽപ്രദേശ് നിയമസഭ പ ാസാക്കി. പ്രതിപക്ഷ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. നിർബന്ധിച്ചോ വിവാഹത്തിെൻറ മറവിലോ മതപരിവർത്തനം നടത്തുന്നത് എതിർക്കുന്ന ബില്ലിൽ നിയമലംഘനത്തിനുള്ള ശി ക്ഷയും കടുപ്പിച്ചിട്ടുണ്ട്. നിലവിൽ മൂന്നു വർഷമുള്ള ജയിൽശിക്ഷ ഏഴുവർഷമാക്കി. ബിൽ വ്യവസ്ഥപ്രകാരം മതംമാറ്റം മാത്രം ലക്ഷ്യംെവച്ചുള്ള വിവാഹം അസാധുവാകും. ബില്ലിലെ ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് കോൺഗ്രസ്, സി.പി.എം എം.എൽ.എമാർ ആവശ്യപ്പെട്ടു.
നിർബന്ധിത മതപരിവർത്തനത്തിന് എതിരെയാണ് ബില്ലെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂർ വ്യക്തമാക്കി. കേവലം എട്ട് വകുപ്പുകൾ മാത്രമുള്ള നിലവിലെ നിയമത്തിനു പകരം 10 എണ്ണംകൂടി ചേർത്തതാണ് പുതിയ ബിൽ. ഇതുപ്രകാരം മതംമാറ്റം ആഗ്രഹിക്കുന്നവർ, ഒരു മാസം മുമ്പ് ജില്ല മജിസ്ട്രേറ്റിനെ സമീപിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്നും സത്യവാങ്മൂലം നൽകണം.
2006ൽ പാസാക്കിയ നിയമത്തിൽ ഈ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും അതുകോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരുന്നു. പരിവർത്തനത്തിനു നേതൃത്വംനൽകുന്ന പുരോഹിതനും ഒരു മാസം മുമ്പ് വിവരം അറിയിക്കണം. പഴയ മതത്തിലേക്കുള്ള തിരിച്ചുപോക്കിന് വ്യവസ്ഥകളിൽ ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.