കോപ്പിയടി ആരോപിച്ച് അധ്യാപിക വസ്ത്രമഴിച്ച് പരിശോധിച്ചു; മനംനൊന്ത് ഒമ്പതാംക്ലാസുകാരി തീകൊളുത്തി

റാഞ്ചി: പരീക്ഷ‍യിൽ കോപ്പിയടിച്ചു എന്നാരോപിച്ച് അധ്യാപിക വസ്ത്രങ്ങൾ അഴിപ്പിച്ച് പരിശോധിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി സ്വയം തീകൊളുത്തി. ഝാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. ഒമ്പതാംക്ലാസുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വിദ്യാർഥിനി പരീക്ഷക്ക് കോപ്പിയടിക്കാനായി പേപ്പർ തുണ്ടുകൾ യൂനിഫോമിൽ ഒളിപ്പിച്ചു എന്ന സംശയത്തെ തുടർന്ന് അധ്യാപിക വിദ്യാർഥിനിയുടെ വസ്ത്രങ്ങളഴിച്ച് പരിശോധിക്കുകയായിരുന്നു. സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥിനി സ്വയം തീകൊളുത്തി. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

അധ്യാപിക തന്നെ അപമാനിക്കുകയും ക്ലാസ് മുറിയോട് ചേർന്നുള്ള മുറിയിൽ വെച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധിക്കുകയും ചെയ്തെന്ന് വിദ്യാർഥിനി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. അപമാനം സഹിക്കാൻ കഴിയാത്തതിനാലാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കുടുംബത്തിന്‍റെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Forced to strip by teacher during exam, Jharkhand girl sets herself on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.