ബി.ജെ.പിയുടെ ഗുജറാത്ത് വിജയം ആഘോഷമാക്കി വിദേശമാധ്യമങ്ങളും

ന്യൂഡൽഹി: ഗുജറാത്തിലെ ബി.ജെ.പിയുടെ തകർപ്പൻ വിജയം ആഘോഷമാക്കി ലോകമാധ്യമങ്ങളും. 156 എന്ന റെക്കോർഡ് ഭൂരിപക്ഷവുമായാണ് ബി.ജെ.പി ഗുജറാത്തിൽ തുടർച്ചയായ ഏഴാംതവണയും ഭരണം നിലനിർത്തിയത്. ദ ഗാർഡിയൻ,

ദ സ്ട്രെയ്റ്റ്സ് ടൈംസ് ഓഫ് സിംഗപ്പൂർ, ദ നിക്കി ഏഷ്യ, അൽ ജസീറ, ഇൻഡിപെൻഡന്റ്, എ.ബി.സി ന്യൂസ് എന്നിവയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന് നല്ല കവറേജ് നൽകിയത്.

ബി.ജെ.പിയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യപങ്കുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ എഴുതി. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ആവർത്തിക്കുമെന്നതിന്റെ സൂചനയാണിതെന്നും ഗാർഡിയൻ വിലയിരുത്തി. 1995 മുതൽ ബി.ജെ.പിയെ ഗുജറാത്ത് കൈവിട്ടിട്ടില്ല എന്ന കാര്യവും ഗാർഡിയൻ ശ്രദ്ധയിൽ പെടുത്തി.

ഗുജറാത്തിൽ മോദിക്ക് വൻ ജനപ്രീതിയാണെന്ന് ജപ്പാനിലെ നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് ഫലം 2024 ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിക്കു വലിയ പ്രചോദനമാണെന്ന് യു.കെ പത്രമായ ഇൻഡിപെൻഡന്റ് വിലയിരുത്തി. ഹിന്ദുവോട്ടുകൾ ചോരാതെ​ നോക്കിയതാണ് ബി.ജെ.പിയുടെ വിജയത്തിനു കാരണമെന്ന് അൽജസീറ റി​പ്പോർട്ട് ചെയ്തു.

Tags:    
News Summary - Foreign media on BJP's record win in gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.