ന്യൂഡൽഹി: വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കർ ഔപചാരികമായി ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ദേശീയ വർക്കിങ് പ ്രസിഡൻറ് ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ പാർലമെൻറ് ഹൗസിൽ വെച്ചാണ് ജയ്ശങ്കർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
1977 ബാച്ച് ഐ.എഫ്.എസുകാരനായ ജയ്ശങ്കർ മുൻ അംബാസഡറും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ആറ് മാസത്തിനുള്ളിൽ ജയ്ശങ്കർ പാർലമെൻറ് അംഗമാവേണ്ടതിനാൽ ബി.ജെ.പി അദ്ദേഹത്തെ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർഥിയാക്കിയേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സഹായിയായും വിദേശകാര്യങ്ങളിൽ അദ്ദേഹത്തിൻെറ ‘ക്രൈസിസ് മാനേജർ’ ആയിട്ടുമാണ് അദ്ദേഹം അറിയപ്പെടുന്നത്.
ആദ്യ മോദി ഭരണത്തിൽ 2015 മുതൽ 2018 വരെയായിരുന്നു ജയ്ശങ്കർ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. കഴിഞ്ഞ മാർച്ചിൽ ജയ്ശങ്കറിനെ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.