മോദി സർക്കാറി​െൻറ വിദേശ നയത്തെ പുകഴ്​ത്തി എസ്​. ജയ്​ശങ്കർ

ന്യൂഡൽഹി: ബി.ജെ.പിയുടെ രണ്ടാം വിജയത്തിന്​ മോദി സർക്കാർ പിന്തുടർന്ന വിദേശ നയം സഹായകമായെന്ന്​ കേന്ദ്ര വ​ിദേശക ാര്യ മന്ത്രി എസ്​. ജയ്​ശങ്കർ. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകരാജ്യങ്ങൾക്കി​ടയിൽ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ച്​ ജനങ്ങൾക്കുള്ള ധാരണ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇന്ത്യയുടെ വികസന നിലപാടുകളെ ലോകരാജ്യങ്ങൾ ബഹുമാനിക്കുന്നത്​ ജനങ്ങൾ മനസിലാക്കിയെന്നും ജയ്​ശങ്കർ പറഞ്ഞു.

മോദി സർക്കാർ വിദേശ നയത്തിൽ മാറ്റം വര​ുത്തിയതോടെ ലോകം ഇന്ത്യയെ പരിഗണിക്കുന്ന രീതിയിലും മാറ്റം വര​​ുത്തി. ലോകം നമ്മളെ കുറിച്ച്​ എന്തു ചിന്തിക്കുമെന്നത്​ കാര്യമാക്കേ​െണ്ടന്ന പഴമക്കാരുടെ വാചകം തെറ്റാണെന്ന്​​ ഇത്​ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശസുരക്ഷയിൽ സമന്വയിച്ചുകൊണ്ടുള്ള വിദേശനയമാണ്​ ഇന്ത്യ പിന്തുടരുന്നതെന്നും ജയ്​ശങ്കർ വ്യക്തമാക്കി.

Tags:    
News Summary - Foreign policy made a difference in last five years - S Jaishankar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.