ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിൽ തീപിടുത്തം. വ്യാഴാഴ്ചയാണ് കൊടൈക്കനാൽ മലനിരകൾക്ക് സമീപമുള്ള മാഞ്ഞൂർ വനമേഖലയിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച മയിലാടും പാറയിലും കുറുസടി വനമേഖലയിലേക്കും തീ പടർന്നു.
സംഭവ സ്ഥലത്ത് നിന്നുള്ള വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ചു. 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വനത്തിന്റെ ഒരുഭാഗം തീപിടിച്ച് പുകച്ചുരുളുകൾ വായുവിൽ നിറയുന്ന ദൃശ്യങ്ങൾ കാണാം.
തീ നിയന്ത്രണ വിധേയമാക്കാൻ അധികൃതർ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. വനമേഖലയിൽ കഴിയുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാൻ ഹെലികോപ്ടറുകൾ പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.