ന്യൂഡൽഹി: കേന്ദ്ര നിർദേശം അവഗണിച്ചതിന് ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രാലയത്തിെൻറ കാരണം കാണിക്കൽ നോട്ടീസ്. 2005ലെ ദുരന്ത നിവാരണ നിയമം 51 ബി വകുപ്പ് പ്രകാരമാണ് നോട്ടീസ് നൽകിയത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ആലാപൻ ബന്ദോപാധ്യായ കേന്ദ്ര സർവിസിലേക്ക് തിരികെ വിളിച്ചിട്ടും പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ റിപ്പോർട്ട് ചെയ്യാതിരുന്നതിനാണ് വിശദീകരണ നോട്ടീസ്.
വിരമിക്കുന്നതിന് മണിക്കൂറുകൾക്ക് മുേമ്പയാണ് നോട്ടീസ് അയച്ചത്. ആലാപിനെതിരെ നടപടി ലക്ഷ്യമിട്ടാണ് നോട്ടീസ് എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുപുറമെ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതിനും മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം.
സർവിസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം കോവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽനിന്ന് മുഖ്യമന്ത്രി മമത ബാനർജിയും ചീഫ് സെക്രട്ടറിയുൾപ്പെടെ സർക്കാർ പ്രതിനിധികളും വിട്ടുനിന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ സര്‍വിസിലേക്ക് കേന്ദ്രം തിരിച്ചുവിളിച്ചു.
ആലാപിനെ ഉടൻ വിട്ടുനൽകാനാകില്ലെന്ന് മമത ബാനർജി പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച സർവിസിൽനിന്ന് വിരമിച്ച ബന്ദോപാധ്യായയെ അന്നുതന്നെ മമത സർക്കാറിെൻറ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.