പട്ന: ബിഹാർ കോൺഗ്രസിലെ അതികായനും സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ് സിങിെൻറ മകൻ ശുഭാനന്ദ് മുകേഷ് ജനതാദൾ യുനൈറ്റഡിൽ ചേർന്നു. പട്നയിൽ നടന്ന ചടങ്ങിൽ ജനതാദൾ യുനൈറ്റഡ് ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിങ്ങിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
രണ്ടുമാസം മുമ്പ് സദാനന്ദ് സിങ് അന്തരിച്ചതിന് പിറകെയാണ് ശുഭാനന്ദിെൻറ നിലപാടു മാറ്റം. എട്ടുതവണ സദാനന്ദ് സിങ് ജയിച്ചുവന്ന കഹൽഗാവ് മണ്ഡലത്തിൽ 2020 ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ശുഭാനന്ദ് ബി.ജെ.പിയിലെ പവൻ കുമാർ യാദവിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു ദശകത്തിനിടെ, മൂന്നു മുൻ സംസ്ഥാന അധ്യക്ഷന്മാരാണ് കോൺഗ്രസ് വിട്ട് മറ്റുപാർട്ടികളിലേക്ക് ചേക്കേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.