ഛണ്ഡിഗഡ്: മുൻ മേയറും മുൻ ബി.ജെ.പി എം.എൽ.എ രോഹിത റെവ്രി കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിയിൽ തനിക്ക് അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു റെവ്രിയുടെ കോൺഗ്രസ് പ്രവേശം. മത്സരിക്കുന്ന ഒൻപത് സീറ്റുകളിലും കോൺഗ്രസ് ഇക്കുറി വിജയം കൈവരിക്കുമെന്നും ഹൂഡ പറഞ്ഞു.
റെവ്രിയുടെ പാർട്ടിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്ക് കരുത്താകുമെന്ന് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബൻ പറഞ്ഞു. ഭരണകക്ഷിയിൽ നിന്നും നേതാക്കൾ കോൺഗ്രസിലേക്ക് വരുന്നത് രാജ്യത്ത് കോൺഗ്രസ് അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സമൂഹത്തിലെ ഓരോ വിഭാഗവും ബി.ജെ.പി ഭരണത്തെ വെറുത്തുതുടങ്ങിയെന്നും മുന്നോട്ടുവെച്ച് വാഗ്ധാനങ്ങൾ പാർട്ടി പാലിച്ചില്ലെന്നും ഹൂഡ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ഹരിയാനയിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കിയിരുന്നു. എന്നാൽ ഇന്ന് തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനം. സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതായെന്നും ജനങ്ങൾ സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-19 കാലഘട്ടത്തിൽ പാനിപത് എം.എൽ.എയായിരുന്നു രോഹിത റെവ്രി. പാനിപതിൽ മേയറായും റെവ്രി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.