ന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശിയും നേപ്പാളിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഖുറൈശി നേപ്പാളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇള ശർമ്മയെ വധുവായി സ്വീകരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത ദ ടെലഗ്രാഫാണ് പുറത്തുവിട്ടിരിക്കുന്നത്.
49 കാരിയായ ഇള ശർമ്മ 2013ലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 2015 സെപ്തംബറിൽ മെക്സിക്കോയിൽ നടന്ന സമ്മേളനത്തിലാണ് ഇരുവരും പരിചയപ്പെടുന്നത്. ഇള ശർമ്മയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് ഖുറൈശി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അക്കാദമിക് ചര്‍ച്ചകള്‍ക്കിടയില്‍ എപ്പഴോ പരസ്പരം ഇഷ്ടമായെന്ന് സമ്മതിക്കുമ്പോഴും വിവാഹത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ ഖുറൈശി ഇഷ്ടപ്പെടുന്നില്ല.
ഒരുക്കളെല്ലാം ശരിയാകുമ്പോഴും ഇരുവരുടെയും കുടുംബങ്ങളില്‍ ചില്ലറ എതിര്‍പ്പുകള്‍ ബാക്കി നില്‍ക്കുന്നുവെന്നാണ് സൂചന. നേരത്തെ രണ്ടു തവണ തീയതി കുറിച്ച വിവാഹം നീണ്ടുപോയതും അതുകൊണ്ടുതന്നെ.
എസ്.വൈ ഖുറൈശി 1971 എ എസ് ബാച്ച് അംഗമാണ്.69 കാരനായ ഖുറൈശി 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവർത്ത ഹുംറ ഖുറൈശിയുമായി വിവാഹജീവിതം ആരംഭിച്ചെങ്കിലും പിന്നീട് വിവാഹിത മോചിതനായി.
ഇള ശർമ്മ ഖോരക്പുർ സർവ്വകലാശാല, വാരണസിയിലെ സമ്പൂർണാനന്ദ് സംസ്കൃത സർവ്വകലാശാല എന്നിവടങ്ങിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇളയുടെ ഭർത്താവ് നവരാജ് പൗഡേൽ 15 വർഷം മുമ്പ് വടക്കൻ നേപ്പാളിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.