ന്യൂഡൽഹി: ഛത്തീസ്ഗഡ് മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രജീന്ദർപാൽ സിങ് ഭാട്ടിയ രാജ്നന്ദ്ഗാവിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികാേന്വഷണത്തിൽ ആത്മഹത്യയാണെന്നാണ് നിഗമനം.
രാജ്നന്ദ്ഗാവ് ചുരിയ നഗരവാസിയാണ് 72കാരനായ ഭാട്ടിയ. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചോയെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. മൃതദേഹം േപാസ്റ്റ്മോർട്ടത്തിന് അയച്ചു.
കഴിഞ്ഞ മാർച്ചിൽ ഭാട്ടിയക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഭാട്ടിയയെ അലട്ടിയിരുന്നതായി ബി.ജെ.പി നേതാക്കൾ പറയുന്നു.
ഖുജ്ജി നിയമസഭ മണ്ഡലത്തിൽനിന്ന് മൂന്നുതവണ നിയമസഭയിലേക്ക് ഭാട്ടിയ തെരഞ്ഞെടുക്കെപ്പട്ടു. തുടർന്ന് മുഖ്യമന്ത്രി രമൺ സിങ്ങിന്‍റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ആദ്യ ബി.ജെ.പി മന്ത്രിസഭയിൽ വ്യവസായ വാണിജ്യ മന്ത്രിയാകുകയും ചെയ്തു.
2013ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമതനായി മത്സരത്തിനിറങ്ങുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പാർട്ടിയിൽ വീണ്ടും തിരിച്ചെത്തി. വർഷങ്ങൾക്ക് മുമ്പ് ഭാട്ടിയയുടെ ഭാര്യ മരിച്ചിരുന്നു. മകൻ ജഗജീദ് സിങ് ഭാട്ടിയ സ്വകാര്യ ആശുപത്രിയിലെ മാേനജ്മെന്റ് പദവിയിലാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.