മുംബൈ: വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിൽ സർക്കാറുണ്ടാക്കുന്നതിൽ പാർട്ടി നേതൃത്വം അമാന്തം കാട്ടിയെന്ന് കുറ്റപ്പെടുത്തി രാജിവെച്ച ഗോവയിലെ കോൺഗ്രസ് എം.എൽ.എ വിശ്വജീത് റാണെ ബി.ജെ.പിയിലേക്ക്.
ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തിയാൽ മന്ത്രിപദം നൽകാമെന്ന് ബി.ജെ.പി നിയമസഭ കക്ഷി യോഗം തീരുമാനിെച്ചന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിറകെയാണ് വിശ്വജീതിെൻറ തീരുമാനം.
വിശ്വജീത് വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി ഗോവ അധ്യക്ഷൻ വിനയ് ടെഡുൽകർ പറഞ്ഞു. ഉപാധികൾ ഉന്നയിച്ചിട്ടില്ലെന്നും ബി.ജെ.പിയുടെയും ഗോവയുടെയും വളർച്ചക്കായി പ്രവർത്തിക്കുമെന്നും വിശ്വജീത് പറഞ്ഞു.
അഞ്ചുതവണ ഗോവയുടെ മുഖ്യമന്ത്രിയായ മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ മകനാണ് വിശ്വജീത്. കഴിഞ്ഞ 16ന് ഗോവ നിയമസഭയിൽ മനോഹർ പരീകർ സർക്കാർ വിശ്വാസവോട്ട് നേടാനിരിക്കെ സഭയിൽനിന്നിറങ്ങിപ്പോയ വിശ്വജീത് കോൺഗ്രസ് അംഗത്വവും എം.എൽ.എ സ്ഥാനവും രാജിവെക്കുകയായിരുന്നു. വാൽപൊയി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.