ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അന്വേഷണ കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുൻ അംബാസഡർമാർ, സീനിയർ പൊലീസ് ഓഫീസർമാർ, ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ എന്നിവരടങ്ങിയ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു.
കലാപത്തിലെ പൊലീസ് ഇടപെടൽ, വിശ്വസനീയവും നിക്ഷ്പക്ഷവുമായ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് ജുഡീഷ്യൻ കമീഷനെ നിയമിക്കണമെന്നും 72പേർ ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, എ. സെൽവരാജ് ഐ.ആർ.എസ്, അഭിജിത് സെൻഗുപ്ത ഐ.എ.എസ്, അഥിതി മെഹ്ത ഐ.എ.എസ്, ആരിഫ് ഗൗരി ഐ.ആർ.എസ്, അശോക് ബാജ്പേയി ഐ.എ.എസ്, ബ്രിജേഷ് കുമാർ ഐ.എ.എസ്, ഷാഫി അസ്ലം ഐ.പി.എസ്,
ആക്ടിവിസ്റ്റുകളായ നിഖിൽ ദേ, അരുണ റോയ് എന്നിവരടങ്ങിയ പ്രഗല്‍ഭരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23 മുതൽ 26 വരെ അരങ്ങേറിയ സംഘർഷങ്ങളിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിന് പൊലീസും കൂട്ടുനിന്നതായും കലാപത്തിന് പിന്നിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടുന്ന ബി.ജെ.പി നേതാക്കളാണെന്നും ഡൽഹി ന്യൂനപക്ഷ കമീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.