രാജ്യദ്രോഹക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം

ന്യൂ ഡൽഹി: 2019ലെ ജാമിഅ സംഘർഷവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി അനുജ് അഗർവാൾ ആണ് ഇളവ് അനുവദിച്ചത്.

2019 ഡിസംബർ 13 ന് നടത്തിയ രാജ്യദ്രോഹ പ്രസംഗം ജാമിഅ കലാപത്തിന് പ്രേരണ നൽകിയെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. 2020 ജനുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇമാം, ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തന്നെ തുടരും.

Tags:    
News Summary - Former JNU student Sharjeel Imam granted bail in sedition case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.