ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹ കേസ്. ക ോടതി നിർദേശത്തെ തുടർന്നാണ് കേസ്. കർണാടകയിലെ മുതിർന്ന രാഷ്ട്രീയനേതാക്കളായ ഡി.കെ ശിവകുമാർ, പരമേശ്വര, ദിനേഷ് ഗുണ്ടു റാവു, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനിടെ ആദായ നികുതി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസ്. പൊതു പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന മല്ലികാർജുനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബംഗളൂരു സി.സി.എച്ച് കോടതിയുടെ നിർദേശത്തെ തുടർന്ന് കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗളൂരിലെ ആദായ നികുതി ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ആദായ നികുതി വകുപ്പ് ബി.ജെ.പി ഏജൻറാണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.