48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബ സിദ്ദിഖി

മുംബൈ: കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ധിഖി. 48 വർഷമായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൗമാരപ്രായത്തിൽ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ എത്തിയ ആളാണ് ഞാൻ. എന്റെ 48 വർഷത്തെ കോൺഗ്രസിലെ യാത്ര അവസാനിക്കുകയാണ്. ഇന്ന് ഞാൻ കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് എക്സിലെ കുറിപ്പിൽ സിദ്ധിഖി പറഞ്ഞു.

പല കാര്യങ്ങളും തനിക്ക് പറയാനുണ്ട്. പക്ഷേ അത് പറയാതിരിക്കുകയാവും നല്ലതെന്ന് തോന്നുന്നു. ഈ യാത്രയിൽ ഒപ്പംനിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും സിദ്ധിഖി പറഞ്ഞു. ബാബ സിദ്ധിഖിയുടെ മകൻ നിലവിൽ ബാ​ന്ദ്രയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ്

തുടർച്ചയായി മൂന്ന് ടേമുകളിൽ ബാബ സിദ്ദിഖി കോൺഗ്രസിന്റെ എം.എൽ.എയായി ജയിച്ചിട്ടുണ്ട്. 1999, 2004,2009 വർഷങ്ങളിലായിരുന്നു ജയം. 2004 മുതൽ 2008 വരെ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Tags:    
News Summary - Former Maharashtra minister Baba Siddique resigns from Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.