മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ് എം.എൽ.എ റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന എഞ്ചിനിയറുടെ തലയിൽ ചളിവ െള്ളം കോരിയൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ നാരായൺ റാനെയുടെ മകനും കോൺഗ്ര സ് എം.എൽ.എയുമായ നിതീഷ് റാനെയാണ് മുംബൈ- ഗോവ ഹൈവേയിൽ വെച്ച് ഹൈവേ എഞ്ചീനിയറെ അപമാനിച്ചത്.
വ്യാഴാഴ്ച കാ ൻകവലിക്ക് സമീപമുള്ള പാലത്തിലെ കുഴികൾ അടക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനക്കായി എം.എൽ.എയും അനുയായികളും പണിനടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് സംഭവം. എഞ്ചീനിയർ പ്രകാശ് ഷെദ്ദേക്കറുമായി വാക്ക് തർക്കത്തിലെത്തിയ എം.എൽ.എയും അനുയായികളും ബക്കറ്റിലുണ്ടായിരുന്ന ചളി വെള്ളം എഞ്ചിനിയറിൻെറ തലയിലേക്ക് ഒഴിക്കുകയായിരുന്നു. ഇയാളെ കയ്യേറ്റത്തിന് ശ്രമിച്ച അനുയായികൾ ഭീഷണിപ്പെടുത്തുകയും പാലത്തിെൻറ കൈവരിയിൽ കെട്ടിയിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
#WATCH: Congress MLA Nitesh Narayan Rane and his supporters throw mud on engineer Prakash Shedekar at a bridge near Mumbai-Goa highway in Kankavali, when they were inspecting the potholes-ridden highway. They later tied him to the bridge over the river. pic.twitter.com/B1XJZ6Yu6z
— ANI (@ANI) July 4, 2019
കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയയുടെ മകനും ബി.ജെ.പി എം.എൽ.എയുമായ ആകാശ് വിജയ വർഗീയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചത് വിവാദമായിരുന്നു. തുടർന്ന് കുറ്റം ചെയ്തയാൾ ആരുെട മകനാണെന്ന് നോക്കേണ്ടതില്ലെന്നും സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആകാശ് വിജയ് വര്‍ഗിയയെ അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.