മുംബൈ: മുൻ എം.എൽ.എ ശിശിർ ഷിൻഡെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് പാർട്ടി പ്രസിഡന്റ് താക്കറെക്ക് കൈമാറി. പാർട്ടിയുടെ മെഗാ പ്ലീനറി സമ്മേളനം വർളിയിൽ നടക്കാനിരിക്കെയാണ് രാജി. പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടുന്നില്ലെന്നും ചുമതലകൾ നൽകുന്നില്ലെന്നും ആരോപിച്ചാണ് രാജി. ഒരു വർഷം മുമ്പാണ് ഇദ്ദേഹത്തെ പാർട്ടി ഉപ നേതാവായി നിയമിച്ചത്. കഴിഞ്ഞ ആറുമാസമായി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുന്നതായും എന്നാൽ സാധ്യമായിട്ടില്ലെന്നും ശിശിർ ആരോപിച്ചു.
1991ലെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം തടയുന്നതിനായി മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ചിൽ ശിശിറും സംഘവും കുഴിയുണ്ടാക്കിയിരുന്നു. ഈ സംഭവത്തോടെയാണ് ശിശിർ ശ്രദ്ധിക്കപ്പെട്ടത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിന്ന് സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്നുള്ള മഹാ വികാസ് അഘാഡി സഖ്യം മൂന്ന് പാർട്ടികളിലെയും മുതിർന്ന മൂന്ന് നേതാക്കളെ ഉൾപ്പെടുത്തി ഒരു കോ ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളെ കുറിച്ച് റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടി പ്രതിനിധികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.