ന്യൂഡൽഹി: കോവിഡ് ബാധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കരുണ ശുക്ല അന്തരിച്ചു. 70 വയസ്സായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ മരുമകളാണ്.
കോവിഡ് ബാധിച്ച് റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദീർഘകാലം ബി.ജെ.പിയിലായിരുന്ന അവർ രണ്ടു തവണ ലോക്സഭാ മെമ്പറായിരുന്നു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 2013 ൽ 32 വർഷത്തെ ബി.ജെ.പിയോടൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച് അവർ കോൺഗ്രസിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.