ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻെറ സ്ഥാനാരോഹണ ചടങ്ങിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മുഖ്യാതിഥിയാകുമെന്ന് വ്യാജ പ്രചാരണം. ബൈഡൻെറ ഓഫീസിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മൻമോഹൻ സിങ്ങിൻെറ ഓഫീസ് വൃത്തങ്ങൾ ഇന്ത്യടുഡേയോട് പ്രതികരിച്ചു.
ജോ ബൈഡന് മൻമോഹൻ സിങ്ങുമായി വലിയ ബന്ധമുണ്ടെന്നുള്ളത് നേര്. ബൈഡൻ അമേരിക്കൻ സെനറ്റിൻെറ വിദേശകാര്യ കമ്മിറ്റി ചെയർമാനായിരിക്കവേയാണ് 2008ൽ ഇന്ത്യയുമായി ആണവകരാറിൽ ഒപ്പിട്ടത്. അമേരിക്കൻ പ്രസിഡൻറിൻെറ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്ന പതിവില്ല. വിശിഷ്ട വ്യക്തികളെ വിളിക്കാറുണ്ടെങ്കിലും ജനുവരി 20 ന് നടക്കേണ്ട ചടങ്ങിലേക്ക് ഇതുവരെയും ആരെയും ക്ഷണിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപിനായി പരസ്യമായി രംഗത്തെത്തിയത് മൂലമാണ് മൻമോഹനെ ബൈഡൻ ക്ഷണിച്ചതെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ബി.ജെ.പി സർക്കാറിൻെറ പൗരത്വ ഭേദഗതി നിയമത്തിനും കശ്മീർ നിലപാടിനുമെതിരെ ബൈഡൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.