ജയ്പൂർ: രാജസ്ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി മുൻ എം.എൽ.എക്കും ഒമ്പതുപേർക്കുമെതിരെ കേസ്. മുൻ എം.എൽ.എ ഗ്യാൻ ദേവ് അഹൂജക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂലൈ മൂന്നിന് രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുന്നതിനിടെയായിരുന്നു വിദ്വേഷ പ്രസംഗം.
ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപന പ്രസംഗം നടത്തുകയും ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മുസ്ലിം ജന വിഭാഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ജൂലൈ ഏഴിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.
പ്രദേശിക അഭിഭാഷകനായ ആസ് മുഹമ്മദ് ഖാനിന്‍റെ പരാതിയിലാണ് നടപടി. ഗ്രാമത്തിന് സമീപം ജൂലൈ 25ന് 5000 മുതൽ 10,000 വരെ ആളുകൾ ഒത്തുകൂടുമെന്നും വടി, വാൾ, തോക്ക് തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തിൽ പറഞ്ഞതായി എഫ്.ഐ.ആറിൽ പറയുന്നു.
അഹൂജയുടെ പ്രസംഗത്തിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. ജൂലൈ 25ന് ഹിന്ദു റാലി സംഘടിപ്പിക്കണമെന്നായിരുന്നു ആഹ്വാനം.
അതേസമയം, രാഷ്ട്രീയ സമ്മർദ്ദത്തിന്‍റെ ഭാഗമായാണ് തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നായിരുന്നു അഹൂജയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.