പിനാകി ചന്ദ്രഘോഷ്​ ആദ്യ ലോക്​പാൽ ആയേക്കും

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ലോ​ക്പാ​ല്‍ ആ​യി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അം​ഗ​വും സു​പ്രീം കോ​ട ​തി മു​ൻ ജ​ഡ്​​ജി​യു​മാ​യ ജ​സ്​​റ്റി​സ്​ പി​നാ​കി ച​ന്ദ്ര​ഘോ​ഷി​നെ നി​യ​മി​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച് ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​െ​ണ്ട​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ന്നി​ട്ടി​ല്ല.

അ​ഴി​മ​തി വി​രു​ദ്ധ ഒാം​ബു​ഡ്​​സ്​​മാ​ൻ സ്​​ഥാ​ന​മാ​യ ലോ​ക്​​പാ​ൽ നി​യ​മ​നം വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു​പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ്​ സു​പ്രീം​കോ​ട​തി പ​ത്തു​ ദി​വ​സ​ത്തി​ന​കം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്​്. 2013ലാ​ണ്​ കേ​ന്ദ്രം ലോ​ക്​​പാ​ൽ ആ​ക്​​ട്​ പാ​സാ​ക്കി​യ​ത്.

അ​ധ്യ​ക്ഷ​ൻ, ജു​ഡീ​ഷ്യ​ൽ അം​ഗം, നോ​ൺ ജു​ഡീ​ഷ്യ​ൽ അം​ഗം എ​ന്ന​വ​ര​ട​ങ്ങി​യ​താ​ണ്​ ലോ​ക്​​പാ​ൽ സ​മി​തി. വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന ലോ​ക്​​പാ​ൽ നി​യ​മ​ന സ​മി​തി​യി​ൽ​ കോ​​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​െ​ങ്ക​ടു​ക്കാ​തി​രു​ന്ന​ത്​ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Former SC Judge PC Ghose Likely to Be India's First Lokpal, Official Announcement Soon-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.