ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആർ.ജെ.ഡിയിൽനിന്ന് രാജിവെച്ച മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രഘുവൻഷ് പ്രസാദ് സിങ് അന്തരിച്ചു. 74 വയസ്സായിരുന്നു.
ജൂണിൽ രഘുവൻഷിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി എയിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബിഹാർ ഭരണകക്ഷിയായ ജെ.ഡി.യുവിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കിടെയാണ് രഘുവംശ പ്രസാദിൻെറ മരണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലം കാർഷിക മേഖലക്കും ലഭ്യമാക്കണമെന്നാവശ്യെപ്പട്ട് അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതി നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.യു.പി.എ സർക്കാർ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സമയത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്താനിലെ കാബൂളിൽനിന്ന് ബുദ്ധെൻറ ഭിക്ഷാപാത്രം തിരികെ എത്തിക്കാനും, താൻ ദീർഘകാലം നിയമസഭാംഗമായിരുന്ന പൗരാണിക നഗരമായ വൈശാലിയിൽ എല്ലാ റിപ്പബ്ലിക് ദിനത്തിലും മുഖ്യമന്ത്രി ദേശീയപതാക ഉയർത്തണമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിൽ രഘുവൻഷ് പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.