ന്യൂഡൽഹി: ഒന്നാം മോദി സർക്കാരിൽ ആദിവാസിക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മന്‍സുഖ് ഭായ് വാസവ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. പാർലമെന്‍റിന്‍റെ ബജറ്റ് സെഷനിൽ രാജിക്കത്ത് സമർപ്പിക്കുമെന്ന് ആറുതവണ ഗുജറാത്തിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വാസവ പറഞ്ഞു.
എന്നാൽ സമ്മർദ തന്ത്രത്തിന്‍റെ ഭാഗമായാണ് ഇദ്ദേഹം രാജി സമർപിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ 56കാരൻ അസ്വസ്ഥനായിരുന്നുവെന്നും താൻ ഉയർത്തിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിനെത്തുടർന്ന് അദ്ദേഹം നിരാശനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നർമദ ജില്ലയിലെ 121 ഗ്രാമങ്ങൾ പരിസ്ഥിതി ലോല പ്രദേശമാക്കിയ കേന്ദ്രസർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
'വാസവയുടെ രാജി സമൂഹമാധ്യമങ്ങളിലൂടെയാണ് കണ്ടത്. സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ അദ്ദേഹവുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതായും അനുരഞ്ജനത്തിൽ എത്തിച്ചേരും' -ബി.ജെ.പി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.