ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും തീവ്ര ഹിന്ദുത്വ വാദിയുമായ യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളോടുള്ള എതിർപ്പും തെരഞ്ഞെടുപ്പ് അടുത്തതും മുൻനിർത്തി മൂന്ന് മന്ത്രിമാർ അടക്കം നിരവധി എം.എൽ.എമാർ ബി.ജെ.പിയിൽനിന്നും രാജിവെച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനിയായിരുന്നു സ്വാമി പ്രസാദ് മൗര്യ. മൗര്യയെ പിന്തുണച്ചായിരുന്നു നിരവധി എം.എൽ.എമാരും രാജിവെച്ചത്.
ഇത് ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയാവുകയും ചെയ്തിരുന്നു. എന്നാൽ, മൗര്യ പാർട്ടി വിട്ടെങ്കിലും മകൾ സംഘമിത്ര മൗര്യ ഇപ്പോഴും ബി.ജെ.പി വേദികളിൽ സജീവമാണ്. തനിക്ക് യാതൊരു ഭീഷണിയില്ലെന്നും ബി.ജെ.പി പ്രചാരണങ്ങളിൽ സജീവമാകുമെന്നും സംഘമിത്ര എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താൻ പാർട്ടി വിടില്ലെന്ന് വ്യക്തമാക്കിയ അവർ പിതാവിനെതിരെ പ്രചരണത്തിനിറങ്ങില്ല എന്നും വ്യക്തമാക്കി. സ്വാമിപ്രസാദ് മൗര്യ ബി.ജെ.പി വിട്ട് എസ്.പിയിൽ ചേക്കേറിയിരുന്നു. ബദായൂനിൽനിന്നുള്ള ബി.ജെ.പി എം.പിയാണ് സംഘമിത്ര. രാഷ്ട്രീയ ജീവിതവും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.