ചത്തിസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്ന് സുരക്ഷാ സേനാ നാല് നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. നവംബർ 26 ന് നക്സലുകളുമായി സുരക്ഷാ സേന ഇവിടെ ഏറ്റുമുട്ടിയിരുന്നു. രണ്ട് പുരുഷൻമാരുടെയും രണ്ട് വനിതകളുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
മിർതുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോംറ വനത്തിലാണ് സംയുക്ത സുരക്ഷാ സേന നക്സലുകളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
അമേരിക്കൻ നിർമിത റൈഫിളും കണ്ടെത്തിയ ആയുധങ്ങളുടെ കൂട്ടത്തിലുണ്ട്. രണ്ടാം ലോക യുദ്ധത്തിൽ അമേരിക്കൻ പട്ടാളം ഉപയോഗിച്ചിരുന്ന ഇനം റൈഫിളാണ് കണ്ടെത്തിയത്. നേരത്തെ ഇവിടെ നിന്നും ജർമൻ നിർമിത റൈഫിളുകളും കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.