ബന്ദിപ്പോര സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം: നാല് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സി.ആർ.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദിയാക്രമണം. ബന്ദിപ്പോര ജില്ലയിലെ സി.ആർ.പി.എഫിന്‍റെ 45 ാം ബറ്റാലിയന്‍ ക്യാമ്പിന് നേര്‍ക്കാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ നാലോടെ ബന്ദിപ്പോരയിലെ സുംബാലിയായിരുന്നു സംഭവം.

ആയുധധാരികളായ തീവ്രവാദികള്‍ ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയായിരുന്നു. അതേസമയം, ചാവേര്‍ ആക്രമണത്തിന് തയാറായെത്തിയ നാല് തീവ്രവാദികളെയും സൈന്യം വധിച്ചു. 

തീവ്രവാദികളിൽ നിന്ന് എ.കെ 47 റൈഫിൾസ്, ഗ്രനേഡ് ലോഞ്ചർ, ഗ്രനേഡുകൾ, ബുള്ളറ്റുകൾ, പെട്രോൾ എന്നിവ പിടിച്ചെടുത്തു. പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ സേന തെരച്ചിൽ നടത്തുകയാണ്. 

ജൂൺ മൂന്നിന് ഖ്വാസിഗഡ് ജില്ലയിൽ സൈനിക വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Tags:    
News Summary - Four militants killed by CRPF- J-K Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.